കൊറോണ വ്യാപനത്തിനിടെയിലും കരുത്തോടെ എസ്ബിഐ ; അറ്റാദായത്തിൽ വർദ്ധനവ്4,574 കോടി രൂപയുടെ ലാഭം

ന്യൂഡൽഹി: 
രാജ്യത്തെ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വർദ്ധന. കൊറോണ വ്യാപനത്തിനിടെയിലാണ് ഈ വർദ്ധനവ് രേഖപ്പെടുത്തിയത്. 4,574 കോടി രൂപയാണ് സെപ്റ്റംബർ പകുതിയിൽ എസ്ബിഐയുടെ ലാഭം.

പലിശ വരുമാനം 15 ശതമാനം വർദ്ധിച്ച് 28,181 കോടി രൂപയായി. പലിശേതര വരുമാനം 8,538 കോടിയുമായും ഉയര്‍ന്നിട്ടുണ്ട്. ഇത്തവണ നിക്ഷേപത്തില്‍ 14.41ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

2019ൽ 3011 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ കിട്ടാക്കടം 2.79 ശതമാനത്തില്‍ നിന്നും 1.59 ശതമാനമായി കുറയുകയും ചെയ്തു. രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്കിടയിൽ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ബാങ്കിന്റെ ഓഹരി വില 206.40 രൂപയിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്.  ഓഹരിവിപണിയിലെ നേട്ടവും ബാങ്കിനെ സ്വാധീനിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم