രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന കൊവിഡ് ഭീഷണി ഒഴിയുമ്പോൾ പൗരത്വ നിയമം നടപ്പിലാക്കുമെന്ന്കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം നടപ്പാകുന്നതോടെ കൂടി രാജ്യത്തിൻറെ മൊത്തം വ്യവസ്ഥിതി തന്നെ മാറും. ഇന്ന്പശ്ചിമ ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്.
പശിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനർജിയെ താഴെയിറക്കി ബിജെപി ഭരണം നിലവിൽ വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ പശ്ചിമ ബംഗാളിൽ എത്തിയത്. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കും. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കും,എന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടി ചേർത്തു.
Post a Comment