ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍സിബി

ബെംഗളൂരു |  മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. ഇതിനായി എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി. ബിനീഷിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.

അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് ബിനീഷിനെ ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. രണ്ട് ഘട്ടങ്ങളിലായി ഒന്‍പത് ദിവസമാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്.

Post a Comment

Previous Post Next Post