ബെംഗളൂരു | എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ ഇഡി ഓഫിസിലേക്ക് തിരികെ കൊണ്ടുപോയത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനെത്തുടര്‍ന്നാണ് ആശുപത്രി വിട്ടതെന്നറിയുന്നു. ബിനീഷിന് ദീര്‍ഘനേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നാണ് വിവരം.
ഇതിനിടയില്‍ ബിനീഷിന്റെ സഹോദരനും അഭിഭാഷകരും കാണാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ അവരെ അകത്തേക്ക് കടത്തിവിട്ടില്ല. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി അഭിഭാഷകര്‍ ആരോപിച്ചു.
നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയില്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
നാളെയും ചോദ്യംചെയ്യല്‍ തുടരും. ഉച്ചയോടെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് കോടതിയിലേക്ക് കൊണ്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്
Post a Comment