തിരുവനന്തപുരം | ഇടതുപക്ഷത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി നിലവില്‍ വന്നു. ആദ്യ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ് പ്രസിഡന്റായി എം കെ കണ്ണനേയും തിരഞ്ഞെടുത്തു. സംസ്ഥാനത്ത് ഏറ്റവും സാധ്യതയുള്ള വലിയ ബേങ്കായി മാറുമെന്ന് പുതിയ ഭരണ സമിതിയുടെ പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലാ ബേങ്ക് വിട്ടുനില്‍ക്കുന്നത് ശരിയല്ല. ഒരു ജില്ലയിലെ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കുകയാണ്. കാലതാമസം ഇല്ലാതെ കേരള ബേങ്കിന്റെ ഭാഗമായി മാറാന്‍ മലപ്പുറം തയാറാകണം.
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബേങ്ക് വഴി സംവിധാനം ഒരുക്കും. കേരളത്തിന്റെ നമ്പര്‍ വന്‍ ബേങ്കായി കേരളാ ബേങ്ക് മാറുമെന്നും ഷെഡ്യൂള്‍ഡ് ബേങ്കുകളുടെ കാര്യത്തിലും ഒന്നാമത് എത്തുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Post a Comment