ചൈനീസ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം ബ്രസീല്‍ നിര്‍ത്തിവെച്ചു

ബ്രസീലിയ: വാക്‌സിന്‍ സ്വീകരിച്ചയാള്‍ പാര്‍ശ്വഫലം കണ്ടതിനെ തുടര്‍ന്ന് ചൈനയുടെ കൊവിഡ് വാക് ‌സിനായ സിനോവാകിന്റെ ക്ലിനിക്കല്‍ പരീക്ഷണം ബ്രസീല്‍ നിര്‍ത്തിവച്ചു. താത്കാലികമായാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് അറിയിച്ച ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്റര്‍ വിഭാഗം വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് എന്ത് വിപരീതഫലമാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല.

ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവയാണ് വാക്സിനുകള്‍ വികസിപ്പിച്ചത്. ഇവ വിപണിയില്‍ എത്തിയിട്ടില്ല. വാക്സിന്‍ എടുക്കുന്നവരില്‍ ആന്റിബോഡികള്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെ നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് സിനോഫാം അവകാശപ്പെട്ടിരുന്നു. വാക്സിന്‍ വികസിപ്പിക്കുമെന്ന് കഴിഞ്ഞ മേയ് മാസത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രഖ്യാപിച്ചത്.

 

 

Post a Comment

Previous Post Next Post