നാല് മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി :
 നാല് മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍വിതരണം ചെയ്യാന്‍ സാധിക്കുമെന്ന്വ്യക്തമാക്കി കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ് വര്‍ധന്‍. ശാസ്ത്രീയമായ വിലയിരുത്തലിനു ശേഷം മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നും കൊവിഡ് പ്രതിരോധ വിഷയത്തില്‍ നടന്ന വെബിനാറില്‍ പങ്കെടുത്ത് പ്രസംഗിക്കവെ മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ജൂലൈ-ആഗസ്റ്റ് മാസത്തോടെ രാജ്യത്തെ 25-30 കോടി ജനങ്ങള്‍ക്ക് 400-500 മില്ല്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കും.

ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കാകും ആദ്യം വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഇ-വാക്‌സിന്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്.
ഇതിനുശേഷം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കും. പിന്നീട് 50നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 ല്‍ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാല്‍ ബുദ്ധമുട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post