ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകള്‍ ചെറിയ അളവില്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43,082 കേസുകളും 492 മരണവുമാാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ 93,09,787ആയി ഉയര്‍ന്നു. മരണമാകട്ടെ 1,35,715ലെത്തി. 87,18,517 പേര്‍ ഇതിനകം വൈറസ് മുക്തരമായി ആശുപത്രി വിട്ടു. ഇന്നലെ മാത്രം 39,379 പേര്‍ക്ക് നെഗറ്റീവായി. 4,55,555 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസ് മഹാരാഷ്ട്രയിലും മരണം ഡല്‍ഹിയിലുമാണ്. മഹാരാഷ്ട്രയില്‍ 6406 കേസും 65 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 5475 കേസും 91 മരണവുമാണ് ഇന്നലെയുണ്ടായത്. ഡല്‍ഹിക്ക് പുറമെ കേരളത്തിലും പുതിയ കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ കുറഞ്ഞ് നില്‍ക്കുന്നത് ആശ്വാസകരമാണ്
Post a Comment