സി.പി.ഐ-സി.പി.എം സംഘര്‍ഷത്തിൽ ഒരാള്‍ക്ക് വെട്ടേറ്റു

സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തിൽ സി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷത്തിൽ മലപ്പുറത്ത് ഒരു സി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റതായി റിപ്പോര്‍ട്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിയോടയിലാണ് സംഘര്‍ഷമുണ്ടായത്. വെളിയംകോട് കോതമുക്കില്‍ എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി സി.കെ ബാലനാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്താണ് വെളിയംകോട്. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇവിടെ ഫ്‌ളക്‌സ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Post a Comment

Previous Post Next Post