കേരളത്തിൽ സ്ത്രീകളോടുള്ള അതിക്രമം കുറയുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്ക്. ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിവ കഴിഞ്ഞ വർഷത്തെക്കാൾ കുറവ്.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന സ്ത്രീഅതിക്രമ കേസിന്റെ 2.8 ശതമാനം മാത്രമാണ് കേരളത്തില്. 2019ൽ 2076 ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തപ്പോൾ 2020 ഒക്ടോബർ വരെ 1479 കേസ് മാത്രം. തട്ടിക്കൊണ്ടു പോകൽ 2019ൽ 224, ഈ വര്ഷം ഇതുവരെ 125 മാത്രം. എന്നാൽ ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും സ്ത്രീകള് നേരിടുന്ന ഗാര്ഹിക പീഡനത്തിന് 2020ൽ കുറവുണ്ടായില്ല. അടച്ചിടല് മൂലം വീട്ടില് ചെലവഴിക്കുന്ന സമയമേറിയത് ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.
കൂടുതൽ യുപിയിൽ
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019ലെ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമം ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ. രാജസ്ഥാൻ, മഹാരാഷ്ട്ര, അസം തൊട്ടുപിന്നില്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ബലാത്സംഗ കേസ് കൂടുതൽ. മെട്രോ പൊളിറ്റൻ നഗരങ്ങളിൽ ബലാത്സംഗം കൂടുതൽ ജയ്പുരിലാണ്(രാജസ്ഥാൻ). ലഖ്നൗ (യുപി), ഡൽഹി എന്നിവിടങ്ങളിലും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തു.
Post a Comment