
ബംഗളൂരു:
പന്ത്രണ്ടാം നൂറ്റാണ്ടിലെ കാളീവിഗ്രഹം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടികൂടിയതായി ബംഗളൂരു പോലീസ്. പുരാതന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നിധിശേഖരങ്ങൾ കവരുന്ന വന്‍ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷവും സമാന സംഭവം കര്‍ണ്ണാടകയില്‍ നടന്നിരുന്നു.
ആയിരം വര്‍ഷം പഴക്കമുള്ള ഭദ്രകാളി വിഗ്രഹമാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഹസ്സനിലെ ദൊഡ്ഡഗഡ്ഡിവള്ളി ചതുക്ഷ്‌കുത ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹമാണ് തകർത്തത്. ഹൊയ്സാല രാജവംശ കാലത്ത് പണിതീര്‍ത്ത ദൊഡ്ഡഗഡ്ഡിവള്ളി ക്ഷേത്രവും, അകത്തെ വിഗ്രഹങ്ങളും കര്‍ണ്ണാടകയുടെ സംസ്‌കാരവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നതാണ്.
12ാം നൂറ്റാണ്ടില്‍ പണി തീര്‍ത്ത ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന്റെ സംരക്ഷണയിലാണ്. അടുത്തിടെ വിഗ്രഹങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ കൊണ്ടുള്ള വാതിലുകള്‍ നിര്‍മ്മിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഗ്രഹം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നായിരുന്നു ആദ്യം സംശയിച്ചത്.
Post a Comment