ന്യൂഡല്‍ഹി | ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് കേസ് വീണ്ടും കൂടിയെങ്കിലും ഇന്ത്യയില്‍ കേസ് നിരക്ക് കുറഞ്ഞ് നില്‍ക്കുന്നത് ആശ്വാസകരമാകുന്നു. കഴിഞ്ഞ ദിവസത്തിനെ അപേക്ഷിച്ച് ഇന്നലെ ചെറിയ അളവില്‍ കേസുകള്‍ കൂടിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 38,617 പുതിയ കേസും 474 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയും മരണം 1,30,993 ആയും ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് 4,46,805 സജീവ കേസുകളാണുള്ളത്. ഇതുവരെ 83,35,110 പേര്‍ കൊവിഡ് മുക്തി നേടി. ഇതില്‍ 44,739 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആശുപത്രി വിട്ടത്. നവംബര്‍ 17 വരെ 12,74,80,186 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 9,37,279 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
Post a Comment