ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 


തിരുവനന്തപുരം :
 

കൂട്ടുകാരുമൊത്ത് ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം – നസീറാ ദമ്പതികളുടെ മകന്‍ മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് ആനപ്പാറക്കടുത്തുള്ള കല്ലാറില്‍ കുളിക്കുമ്പോഴാണ് അപകടം . പോലീസും ഫയര്‍ഫോഴ്‌സും റസ്‌ക്യൂ ടീമും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post