ദീപാവലി ആഘോഷം: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു; വായു സൂചിക 414 ആയി

ന്യൂഡല്‍ഹി | ദീപാവലി ആഘോഷത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിലെത്തി. ശനിയാഴച വായു ഗുണനിലവാര സൂചിക 414 ആയി ഉയര്‍ന്നു. വ്യാഴാഴ്ച 314ഉം വെള്ളിയാഴ്ച 339 ആയിരുന്നു വായു ഗുണനിലവാര സൂചിക.

നിയന്ത്രണങ്ങള്‍ മറികടന്ന് ജനങ്ങള്‍ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതാണ് അന്തരീക്ഷ മലിനീകരണ തോത് ഉയരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുല്‍ച്ചെടികള്‍ക്ക് തീകൊളുത്തിയതും അന്തരീക്ഷ മലിനീകരണം ഉയരാന്‍ കാരണമായിട്ടുണ്ട്. ഡല്‍ഹിയില്‍ പലയിടങ്ങളിലും 400ന് മുകളിലാണ് വായു ഗുണനിലവാര സൂചിക.

അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നതോടെ ജനങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണുവേദന, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പ്രദേശവാസികള്‍ പറയുന്നു. കാറ്റിന് ശക്തിയില്ലാത്തതിനാല്‍ മാലിന്യങ്ങള്‍ അന്തരിക്ഷത്തില്‍ കുമിഞ്ഞുകൂടുന്ന അവസ്ഥയുമുണ്ട്.

Post a Comment

Previous Post Next Post