മലപ്പുറത്ത് പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. കരിപ്പൂര്‍ പുളിയം പറമ്പ് കല്ലന്‍ കണ്ടി റഫീഖ്, കൊണ്ടോട്ടി അന്തിയൂര്‍കുന്ന് കുന്നേക്കാട്ട് തെഞ്ചേരിക്കുത്ത് മുഹമ്മദ് മുജീബ് റഹ്മാന്‍, കൊണ്ടോട്ടി അന്തിയൂര്‍ കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീര്‍ എന്നിവരാണ് പിടിയിലായത്.

ആന്ധ്രാപ്രദേശില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്തികൊണ്ടു വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്. കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായം നല്‍കുകയും സംഭവ ദിവസം സ്ഥലത്തു നിന്നും രക്ഷപ്പെട്ട മൂന്ന് പേര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കുകയും ചെയ്തവരെയാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 8 പേര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ കൂടി പിടിയിലായത്. മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി.പി ഷംസ്, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജു, എസ്ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post