തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏതൊക്കെ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഇന്നറിയാം. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് കത്ത് നല്‍കാനുള്ള അവസാന ദിവസവും ഇന്നാണ്. ആകെ 1,66,000 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
അടുത്തമാസം എട്ട് മുതല്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യ ഘട്ടമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും രണ്ടാം ഘട്ടമായ ഡിസംബര്‍ പത്തിന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 14ന് മൂന്നാമത്തെതും അവസാനത്തേതുമായ ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.
Post a Comment