നിവാറിന് ശേഷം ആന്ധ്രാ കടൽ തീരത്ത് അടിഞ്ഞുകൂടി സ്വർണ മുത്തുകൾ; ശേഖരിക്കാൻ വൻ ജനക്കൂട്ടം- വീഡിയോ

ആന്ധ്രപ്രദേശ്: 
നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നിരവധി മരങ്ങൾ ഒടിഞ്ഞു വീഴുകയും വൻ തോതിൽ കൃഷി നാശം സംഭവിക്കുകയുമൊക്കെ ചെയ്തിരുന്നു. പ്രദേശവാസികൾക്ക് ദുഖത്തിന്റേയും നഷ്ടപ്പെടലിന്റേയും കഥകളാണ് പറയാനുള്ളത്. എന്നാൽ ആന്ധ്രാ പ്രദേശ് നിവാസികൾക്ക് ഇത് ‘വെറുമൊരു മോശം കാര്യം’ മാത്രമായിരുന്നു. നിവാറിന് പിന്നാലെ ആന്ധ്രാ കടൽ തീരത്തേക്ക് ആളുകൾ ഓടിക്കൂടുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് കാരണം ആന്ധ്രാ തീരത്ത് നിവാറിന് ശേഷം അടിഞ്ഞു കൂടിയ സ്വർണ മുത്തുകളാണ്.

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് ഇത്തരത്തിൽ സ്വർണ മുത്തുകൾ അടിഞ്ഞത്. സ്വർണം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ തീരപ്രദേശത്തേക്ക് ഓടിക്കൂടുകയായിരുന്നു. വ്യാഴാഴ്ചയാണ് നിവാർ ചുഴലിക്കാറ്റ് പ്രദേശത്ത് നാശം വിതച്ചത്. ശനിയാഴ്ചയോടെ കടൽ തീരത്തത് സ്വർണം കണ്ടെത്തുകയായിരുന്നു. വേലിയേറ്റത്തിന് ശേഷമാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. സ്വർണ മുത്തിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്.


ഐതീഹമനുസരിച്ച് പ്രചീന കാലത്ത് ഇവിടെ ക്ഷേത്രങ്ങളുണ്ടായിരുന്നുവെന്നും കാലക്രമേണ അത് കടലിനടിയിൽ മുങ്ങിപ്പോവുകയുമായിരുന്നു. ക്ഷേത്രത്തിന്റെ അവശേഷിപ്പുകളാകാം തീരത്ത് അടിഞ്ഞതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം തീരത്ത് കണ്ടെത്തിയത് സ്വർണമാണെന്ന് തെളിയിക്കുന്ന ഒന്നും പുറത്ത് വന്നിട്ടില്ല.

നിവാറിന് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നിട്ടും അവയൊക്കെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം കരയിൽ സ്വർണം തേടി നടക്കുന്നത്. രാവിലെ മുതൽ ഇവിടെ സ്വർണത്തിനായുള്ള തിരച്ചിൽ നടക്കുകയാണ്

Post a Comment

Previous Post Next Post