ഒരു ഗോളിന് ഒഡിഷയെ തോല്‍പിച്ച് ഹൈദരാബാദ് എഫ് സി



ബംബോലിം :

ഐഎസ് എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ് സിക്ക് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഒഡിഷ എഫ് സിയെ പരാജയപ്പെടുത്തിയത്. ഹൈദരാബാദ് എഫ് സി 35ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ഗോള്‍ നേടിയത്.

ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ട് പെനാല്‍റ്റി ബോക്സില്‍ ഒഡിഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്ലറുടെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. ടെയ്ലര്‍ക്ക് ഇതിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.

READ ALSO: 

നിങ്ങളറിയാത്ത  ഇന്ത്യയിലെ മുഴുവൻ ടൂറിസ്റ്റ് സ്ഥലങ്ങൾ ഈ ആപ്പിൽ ലഭ്യം Dwonload CLICK APP

മത്സരം തുടങ്ങി ആദ്യ 15 മിനിറ്റുകള്‍ക്കുള്ളില്‍ നാല് ഗോള്‍ ശ്രമങ്ങള്‍ നടത്തിയ ഹൈദരാബാദ് അര്‍ഹിച്ച വിജയമാണ് നേടിയത്.

ഹൈദരാബാദ് നിരയില്‍ ഹാളിചരണ്‍ നര്‍സാരിയുടെയും പകരക്കാരനായി എത്തിയ ലിസ്റ്റന്‍ കൊളാകോയും മികച്ച പ്രകടനം കാഴ്ച വെച്ചു. ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ പലപ്പോഴും ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഒഡിഷയ്ക്ക് രക്ഷകനായി ഉണ്ടായത്.18 ഷോട്ടുകളാണ് ഹൈദരാബാദ് താരങ്ങളുതിര്‍ത്തത്.

Post a Comment

أحدث أقدم