പാലാരിവട്ടം പാലം അഴിമതിമുന്‍മന്ത്രി .വി കെ ഇബ്രാഹീം കുഞ്ഞ് അറസ്റ്റില്‍; ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും

കൊച്ചി :
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇബ്രാഹീം കുഞ്ഞ് ചികിത്സയില്‍ കഴിഞ്ഞ ലേക് ഷോര്‍ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.25നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കാനാണ് വിജിലന്‍സ് തീരുമാനം. തിരുവനന്തപുരത്ത് നിന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കൊച്ചിയിലെത്തും. പാലം അഴിമതി കേസില്‍ അഞ്ചാം പ്രതിയായാണ് ഇബ്രാഹീം കുഞ്ഞിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
READ ALSO:
ഇബ്രാഹീം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകരുതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.

Post a Comment

Previous Post Next Post