കൊച്ചി | യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് വാങ്ങിനല്‍കിയത് ഏഴ് മൊബൈല്‍ ഫോണുകളെന്ന് കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌നയില്‍ നിന്ന് ഇവ ലഭിച്ചവരില്‍ അഞ്ച് പേരുടെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികളില്‍ നിന്ന് ഇ ഡി ശേഖരിച്ചിട്ടുണ്ട്. പരസ്യ കമ്പനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍, കോണ്‍സുല്‍ ജനറല്‍ എന്നിവരാണ് ഇവര്‍. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഫോണുകള്‍ ഉപയോഗിക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ രണ്ടുപേരുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇ ഡി പറയുന്നു.
കോണ്‍സുല്‍ ജനറലിന് ആദ്യം നല്‍കിയ ഫോണ്‍ തിരികെ നല്‍കി. പകരം പുതിയത് വാങ്ങി നല്‍കി. കോണ്‍സുല്‍ ജനറല്‍ മടക്കി നല്‍കിയ 1,19,000 ലക്ഷം രൂപ വരുന്ന ഈ ഫോണ്‍ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പന്‍ തന്നെയാണെന്നും ഇ ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Post a Comment