ഖമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി; മൊത്തം കേസുകള്‍ 112 ആയി

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മുസ്‌ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീനെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ, ആകെ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. മാവിലകടപ്പുറം സ്വദേശിയായ വ്യക്തിയില്‍ നിന്ന് 10 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്.

ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി പൂക്കോയ തങ്ങളും ഈ കേസില്‍ പ്രതിയാണ്. പൂക്കോയ തങ്ങള്‍ ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. പൂക്കോയ തങ്ങള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post