ഈ മാസം 26ന് സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക്


തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് നടത്തുന്നത്.
ഒരു കോടി അറുപത് ലക്ഷം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും മാസം 7500രൂപ അക്കൗണ്ടിൽ നൽകുക,ആവശ്യകാരായവർക്ക് പ്രതിമാസം സൗജന്യമായി 10കിലോ ഭക്ഷ്യധാന്യം നൽകുക ,കർഷക ദ്രോഹ നടപടികളും തൊ‍ഴിൽകോഡുകളും പിൻവലിക്കുക തുടങ്ങി ഏ‍‍ഴോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

സി ഐ ടി യു,ഐ ൻ ടി യു സി തുടങ്ങി പത്തോളം തൊ‍ഴിലാളി സംഘടനകൾ 26 ന് നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കും 25ന് അർദ്ധരാത്രി 12 മണി മുതൽ 26രാത്രി 12 മണിവരെയാണ് പണി മുടക്ക്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരകേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരേയും സ്ഥാപനങ്ങളേയും സമരത്തിൽ നിന്ന് ഒ‍ഴിവാക്കും പാൽ പത്രം ടൂറിസം ആശുപ്ത്രി സർവ്വീസ് എന്നിവയേയും ഒ‍ഴിവാക്കും.

ഒരു കോടി അറുപത് ലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബി എം എസ് പണിമുടക്കിൽനിന്ന് വിട്ടു നിൽക്കും.

Post a Comment

Previous Post Next Post