നയനന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഹാജരാകാനാണ് ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതിൽ ചട്ടലംഘനം ഉണ്ടായെന്നാണ് ആരോപണം. .
അതേസമയം കേസുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. ചട്ടലംഘനം നടത്തി ഖുർആൻ എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.
ആകെ 4478 കിലോഗ്രാം മതഗ്രന്ഥമാണ് നയതന്ത്ര ബാഗേജ് വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്തുവെന്നാണ് മന്ത്രി അറിയിച്ചത്. എന്നാൽ സംഭവത്തിൽ പ്രോട്ടോക്കൾ ലംഘനം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നയതന്ത്ര പാഴ്‌സലിൽ എത്തുന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്യാൻ പാടില്ല എന്നാണ് ചട്ടം.
കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഗൺമാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു.നയതന്ത്ര പാഴ്‌സൽ വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലും കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment