ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി |  അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ താമസ സ്ഥലത്ത് കയറി ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. തന്റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഇതിനെ എതിര്‍ത്ത് വിജയ് പി നായരും കോടതിയില്‍ പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്

Post a Comment

أحدث أقدم