മലപ്പുറം | വിവാഹാലോചനയുടെ പേരില്‍ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. മേലാറ്റൂര്‍ സ്വദേശി മണവാളന്‍ റിയാസ് എന്ന മുഹമ്മദ് റിയാസാണ് പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയിലായത്.
അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിവാഹം ആലോചിച്ചശേഷം മൊബൈല്‍ ഫോണിലൂടെ സംസാരിച്ച് പെണ്‍കുട്ടികളുമായി കൂടുതല്‍ അടുപ്പം സ്ഥാപിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.
ആഭരണങ്ങള്‍ മാറ്റി പുതിയ ഫാഷനുള്ളത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ കബളിപ്പിച്ചിരുന്നത്. പാവപെട്ട വീട്ടിലെ പെണ്‍കുട്ടികളാണ് കൂടുതലും തട്ടിപ്പിന് ഇരകളായിട്ടുള്ളത്.
തട്ടിപ്പിലൂടെ കിട്ടിയ പണംകൊണ്ട് മേലാറ്റൂരില്‍ ഒരു ഫ്‌ളാറ്റ് വാടകക്കെടുത്ത് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. രണ്ട് പെണ്‍കുട്ടികളാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളതെങ്കിലും കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായാണ് പോലീസ് സംശയിക്കുന്നത്. മുഹമ്മദ് റിയാസിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്താലെ ഇക്കാര്യങ്ങള്‍ വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു
Post a Comment