എംസി ഖമറുദ്ദീന്‍ എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി mc



കാസര്‍കോട് |
 ഫാഷന്‍ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എംസി ഖമറുദ്ദീന്‍ എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി. ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും കാണിച്ച് എംഎല്‍എ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൊസദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ എംഎല്‍എയുടെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചിരുന്നു.

അതേ സമയം കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഖമറുദ്ദീന്‍ എംഎല്‍എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍.

Visit website

Post a Comment

Previous Post Next Post