കാസര്‍കോട് | നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായ
എം സി ഖമറുദ്ദീനെ രണ്ടു ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഖമറുദ്ദീന്റെ ജാമ്യാപേക്ഷ കസ്റ്റഡി തീരുന്ന ദിവസം പരിഗണിക്കും.
ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് മുസ്‌ലിം ലീഗ് എം എല്‍ എയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് ഉച്ചക്കു ശേഷമാണ് ഖമറുദ്ദീനെ കോടതിയില്‍ ഹാജരാക്കിയത്. 2.30ഓടെയാണ് കേസ് പരിഗണിച്ചത്.
إرسال تعليق