മുൻ എംഎൽഎ എം നാരായണൻ കോവിഡ്‌ ബാധിച്ചു മരിച്ചു

പാലക്കാട്  :

സിപിഐ എം നേതാവും മുൻ എംഎൽഎയുമായിരുന്ന എം നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു.

രോഗം മൂർച്ചിച്ചതിനെ തുടർന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഞായറാഴ്ച്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്. രണ്ടുതവണ കുഴൽമന്ദം എംഎൽഎ ആയി. ദീർഘകാലം സിപിഐ എം പാലക്കാട് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.

Post a Comment

أحدث أقدم