കോടിയേരിയുടെ കൊച്ചുമകൾക്കായി ഓടിയെത്തിയ ബാലാവകാശ കമ്മീഷനെ പാലത്തായിൽ കണ്ടില്ല-മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടിയേരിയുടെ കൊച്ചുമകൻ ഉറങ്ങിയില്ല എന്നു പറഞ്ഞപ്പോൾ ഓടിയെത്തിയ കമ്മീഷൻ എന്തുകൊണ്ട് പാലത്തായിയിൽ പോയില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു. ബിനീഷിന്റെ വീട്ടിൽ നടക്കുന്നത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു. പാലത്തായിയിലെ കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾ ഈ ബാലാവകാശ കമ്മീഷനെ കണ്ടില്ല. വാളയാറിൽ കണ്ടില്ല. എന്നാൽ കോടിയേരിയുടെ കൊച്ചുമകൾ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ബാലാവകാശ കമ്മീഷൻ ഓടിവരികയാണ് ചെയ്തത്. ഊർജ്വസ്വലമായി ഇരിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലാവകാശ കമ്മീഷൻ ബിനീഷിന്റെ വീട്ടിലേക്ക് പോയതെന്നും മുല്ലപ്പള്ളി പറഞ്ഞു. രമ്യഹർമ്യമാണ് കോടിയേരിയുടെ വീട്. കോടികൾ വിലയുള്ള വാഹനമാണ് വീടിനുമുന്നിൽ കിടക്കുന്നത്. കൊള്ള സംഘം പോലെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം. ബിനീഷിന്റെ വീട്ടിൽ നടന്നത് നാടകമാണ്. ബിനീഷിനെ ആദർശപുരുഷനാക്കി മാറ്റാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. എൻഫോഴ്സമെന്റ് റെയ്ഡിൽ മനുഷ്യാവകാശ ലംഘനം ഉണ്ടായോ എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post