പെട്രോളിനും ഡീസലിനും വിലകൂട്ടി petrol


രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽനിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 81.68 രൂപയാണ് മുടക്കേണ്ടത്. ഡീസലിനാകട്ടെ 74.85 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാൻ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവർധന ഏറെക്കാലം നിർത്തിവെച്ചതാണെന്നും ആരോപണമുയർന്നിരുന്നു. 

Post a Comment

Previous Post Next Post