കാസര്‍കോട് | നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയുടെ ഓഫീസ് സെക്രട്ടറിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. സെക്രട്ടറി പ്രദീപ് കുമാറിനെയാണ് ചോദ്യം ചെയ്തത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. തനിക്കെതിരായ ആരോപണം പ്രദീപ് കുമാര്‍ നിഷേധിച്ചു. ചോദ്യം ചെയ്യലിന്റെ വിശദ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിക്കും.
മാപ്പുസാക്ഷി വിപിന്‍ ലാലിന്റെ ബന്ധു ജോലി ചെയ്യുന്ന കാസര്‍കോട്ടെ ഷോപ്പിലെത്തിയത് വാച്ച് വാങ്ങാനാണെന്നാണ് പ്രദീപ് കുമാര്‍ പറയുന്നത്. വിപിന്‍ ലാലിന്റെ അയല്‍വാസിയായ യുവതിയെ കണ്ടിട്ടില്ലെന്നും പ്രദീപ് കുമാര്‍ പറയുന്നു. എന്നാല്‍, വിപിന്‍ ലാലിന്റെ അയല്‍വാസിയായ യുവതി ഡി വൈ എസ് പി ഓഫീസിലെത്തി പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയിട്ടുണ്ട്.
إرسال تعليق