പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ അപകടം: വരനും വധുവും മുങ്ങിമരിച്ചു

കാവേരി നദിയില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ, കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.
വിവാഹത്തിന് മുമ്പ് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ഇന്ന് സാധാരണയാണ്. എന്നാല്‍ അത്തരമൊരു ഫോട്ടോഷൂട്ട് വരന്‍റെയും വധുവിന്‍റെയും ജീവനെടുത്തിരിക്കുകയാണ് ഇപ്പോള്‍. മൈസൂരിലാണ് സംഭവം.

കാവേരി നദിയില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ, കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തുമ്പോഴും മരണം സംഭവിച്ചിരുന്നു.
സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രുവും വധു ശശികലയുമാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

Post a Comment

Previous Post Next Post