പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്‌റൈന്റെ പുതിയ പ്രധാനമന്ത്രി

മനാമ: കിരീടവകാശിയും സുപ്രീം കമാന്‍ഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്‌റൈന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് കിരീടവകാശി പ്രിന്‍സ് സല്‍മാനെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത്.

ഉത്തരവ് ഒഫിഷ്യല്‍ ഗസ്റ്റില്‍ ചേര്‍ക്കുന്നതോടെ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. 2020ലെ 44-ാമത് രാജ ഉത്തരവിലാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചതായി രാജാവ് അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post