കൊവിഡ് 19: സഊദിയില്‍ 19 മരണം ; 301 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു

ദമാം  | സഊദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 19 പേര്‍ മരിച്ചു. പുതുതായി 301 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 364 രോഗികള്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഇരുപത്തിനാല് മണിക്കൂറിനുനിടെ 44,855 സ്രവ സാമ്പിളുകളുടെ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 88,84,878 ആയി. 353,556 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .രോഗബാധിതരില്‍ 340,668 പേര്‍ രോഗമുക്തിനേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ നിരക്ക് 96.31 ശതമാനമായി ഉയര്‍ന്നിട്ടുണ്ട് . 7,362 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് . ഇവരില്‍ 823 പേരുടെ നില ഗുരുതരമായി തുടരുകയാണ്

Post a Comment

Previous Post Next Post