തൃശൂര്‍ | പുതുക്കാട് കുറിക്കമ്പനിയുടെ പേരിലുള്ള ബേങ്ക് അക്കൗണ്ടുകളില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ സിം കാര്‍ഡ് ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. പുതുക്കാട് ജംഗ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കുറിക്കമ്പനിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബേങ്ക് എന്നിവയുടെ ശാഖകളിലുള്ള നിക്ഷേപത്തില്‍ നിന്നാണ് 10 തവണകളായി പണം തട്ടിയത്. സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ നിന്നും 34 ലക്ഷവും സ്റ്റേറ്റ് ബേങ്കില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഒക്ടോബര്‍ 30, 31 തീയതികളിലായി ഝാര്‍ഖണ്ഡ്, ഡല്‍ഹി, കൊല്‍ക്കത്ത, അസം എന്നിവിടങ്ങളില്‍ നിന്നാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്.
ഹാക്ക് ചെയ്ത സിം കാര്‍ഡിന് പകരം സിം കുറിക്കമ്പനി മാനേജര്‍ എടുത്തപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു
Post a Comment