കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി |  മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ഹാജരാക്കുന്നത്.

ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയും കോടതി പരിഗണിക്കും. എന്നാല്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ നല്‍കുമെന്നാണ് സൂചന. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നടപടി ആരംഭിച്ചു.

Post a Comment

Previous Post Next Post