തദ്ദേശ തിരഞ്ഞെടുപ്പ് : നിലപാട് വ്യക്തമാക്കി ഇ.കെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍:യു.ഡി.എഫിന് മുന്നറിയിപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടങ്ങളിലേക്കു കടക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. രാഷ്ട്രീയ സംഘടനയായതുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ച് സമസ്തയ്ക്ക് അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള പുത്തനാശയക്കാരോട് യോജിച്ചു പോവാനാവില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സീറ്റ് വിഭജനത്തിന് മുൻപ് സ്ഥാനാർഥി പ്രഖ്യാപനം; അതൃപ്തിയറിയിച്ച് സിപിഐ
എല്ലാ ചോദ്യങ്ങള്‍ക്കും പറയാന്‍ ജിഫ്രി തങ്ങള്‍ക്കു വ്യക്തമായ ഉത്തരമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് നീക്കുപോക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് സമസ്ത അധ്യക്ഷന്റെ മറുപടി ഇങ്ങനെയാണ്. ഇടതുപക്ഷം അടക്കമുളള മുന്നണികള്‍ അവര്‍ക്കു നേട്ടം കിട്ടുന്നവരെ ഒപ്പം കൂട്ടും. ഒാരോ മുന്നണിക്കും അറിയാം ആരെ കൂട്ടിയാല്‍ നേട്ടമുണ്ടാകും എന്ന്. ആരെ കൂട്ടിയാല്‍ നഷ്ടമുണ്ടാകുമെന്ന്. കോട്ടമുണ്ടാകുന്നവരെ തട്ടും– ജിഫ്രി തങ്ങള്‍ പറഞ്ഞു.
യുഡിഎഫിന് ജമാഅത്തെ ഇസ്‌ലാമിയുമായുളള അകലം കുറഞ്ഞതിനെപ്പറ്റി ചോദിച്ചാൽ ജമാഅത്തെ ഇസ്്ലാമിയുമായുളള അകലം കുറച്ച കാര്യം സമസ്തയോടല്ല ചോദിക്കേണ്ടതെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയും. അകലം കുറച്ചത് ആരാണോ അവരോടു ചോദിക്കണം. വെല്‍ഫെയര്‍ പാര്‍ട്ടിയെ എല്‍ഡിഎഫോ യുഡിഎഫോ സ്വാഗതം ചെയ്താലും നമ്മള്‍ അഭിപ്രായം പറയില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭരണഘടന ഞങ്ങള്‍ക്ക് അറിയില്ല. ജമാഅത്തെ ഇസ്്ലാമിയും മുജാഹിദും അടക്കമുള്ള പുത്തന്‍ ആശയക്കാരോട് സമസ്തയ്ക്കു യോജിച്ചു പോവാനാവില്ല.


ഏതു രാഷ്ട്രീയ സംഘടനയായാലും സഖ്യമുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണവും ദോഷവുമെല്ലാം അവരു നോക്കുക. അതിന്റെ നേട്ടവും കോട്ടവും അവര്‍ അനുഭവിക്കുക. അതില്‍ അഭിപ്രായം പറയല്‍ നമ്മുടെ രീതിയല്ല. പ്രതിഷേധം പലരും ബോധ്യപ്പെടുത്തിയിട്ടുണ്ടാവും. അത് നല്ലതല്ലെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടാവും. അതു മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Post a Comment

Previous Post Next Post