രാജ്യാന്തര കുറ്റവാളികളായ വിദേശ പൗരൻമാർ തിരുവനന്തപുരത്ത് അറസ്റ്റിൽ: ഡല്‍ഹി മുതല്‍ കേരളം വരെ മോഷണപരമ്പര

തിരുവനന്തപുരം: രാജ്യാന്തര കുറ്റവാളികളായ വിദേശ പൗരൻമാർ തിരുവനന്തപുരത്ത് അറസ്റ്റിൽ. രാജ്യത്തിന്റെ പല ഭാഗത്തും കവർച്ച നടത്തിയ ഇറാനിയൻ പൗരൻമാരാണ് അറസ്റ്റിലായത്. ജനുവരി 20 മുതൽ ഡൽഹിയിൽ ക്യാമ്പ് ചെയ്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മോഷണം നടത്തിയ സംഘമാണ് അറസ്റ്റിലായത്. ബുധനാഴ്ച തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തിൽ നിന്നാണ് നാൽവർ സംഘം പിടിയിലാകുന്നത്.കന്റോൺമെന്റ് സിഐ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.ഇവർ ചേർത്തലയിൽ ഒരു മോഷണം നടത്തിയതായി ഷാഡോ പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ ചേർത്തല പോലീസിന് കൈമാറി. കേരളത്തിൽ വലിയ കൊള്ള നടത്താൻ പദ്ധതിയിട്ടാണ് സംഘം എത്തിയതെന്നാണ് സൂചന. മണി എക്സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. 

Post a Comment

Previous Post Next Post