തിരുവനന്തപുരം: അവകാശ ലംഘനപരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് സ്പീക്കര്‍ വിശദീകരണം തേടി. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി എന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ ആണ് നടപടി. ലൈഫ് മിഷനില്‍ നിയമസഭാസെക്രട്ടറിക്ക് നല്‍കിയ വിശദീകരണം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെക്കുറിച്ച് ഇ ഡിയോട് വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു.
നിയമസഭയില്‍ വെക്കുുംവരെ രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ട സിഎജി രേഖകള്‍ മന്ത്രി തന്നെ പുറത്തു വിട്ടത് ഗൗരവതരമെന്നും സഭയോടുളള അനാദരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. വി ഡി സതീശന്‍ എംഎല്‍എ നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിന് എത്രയും പെട്ടെന്ന് മറുപടി നല്‍കാനാണ് സ്പീക്കര്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മറ്റി യോഗത്തില്‍ ഈ നോട്ടീസ് പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
Post a Comment