വിലക്കിനും നിരോധനങ്ങള്‍ക്കും ശേഷം ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തുന്നു. ബിസിസിഐ പ്രഖ്യാപിച്ച വിലക്ക് അവസാനിച്ച ശ്രീശാന്ത് ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രസിഡന്റ്സ് ടി-20 ടൂര്‍ണമെന്റിലാണ് കളിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ തീരുമാനിച്ചിരിക്കുന്ന ടൂര്‍ണമെന്റിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മറ്റ് വിവരങ്ങള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിക്കും.ഒരുപക്ഷെ ഡിസംബര്‍ ആദ്യ ആഴ്ച തന്നെ ടൂര്‍ണ്ണമെന്റ് ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഡ്രീം ഇലവന്റെ പിന്തുണയുള്ള ടൂര്‍ണമെന്റാണ് ഇത്. എന്തുകൊണ്ടും ശ്രീശാന്ത് തന്നെ ആയിരിക്കും പ്രസിഡന്റ്സ് ടി-20 ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസ് പറഞ്ഞു.
Post a Comment