കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗ വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന ജില്ലകളിലൊഴികെ നിരോധനാജ്ഞ നീട്ടാന്‍ സാധ്യതയില്ല. സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തില്‍ കുറവു വന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മിക്ക ജില്ലകളിലും നിരോധനാജ്ഞ ഒഴിവാക്കിയേക്കും.
രോഗ വ്യാപനം ഇപ്പോഴും കൂടുതലുള്ള എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കലക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Post a Comment