കൊച്ചി | സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഇന്നുണ്ടായേക്കും. അനുകൂല നിയമോപദേശം ലഭിച്ചാല്‍ ഇന്ന് തന്നെ കേസ് എടുത്ത് അന്വേഷണം നടത്താനാണ് പോലീസ് പദ്ധതി. പ്രത്യേക സൈബര്‍ സംഘം കേസ് അന്വേഷിച്ചേക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ജയില്‍ വകുപ്പിന്റെ തുടര്‍ നടപടികളും ഇന്നറിയാം.
സ്വപ്ന സുരേഷിന്റേതെന്ന് ഇതിനകം പോലീസ് സ്ഥിരീകരിച്ച ശബ്ദ സന്ദേശം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദ സന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിലുണ്ട്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡാണിത്.
إرسال تعليق