
തൃശൂർ: 20 ജീവനക്കാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പാലിയേക്കര ടോൾ പ്ലാസ അടച്ചു. 90ശതമാനം ജീവനക്കാരും ഹൈറിസ്‌ക് സമ്പർക്കത്തിൽപ്പെടുന്നതായാണ് വിലയിരുത്തൽ. മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.
ടോൾപ്ലാസ വഴി പ്രതിദിനം കടന്നുപോകുന്നത് നിരവധി വാഹനങ്ങളാണ്. രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തൽക്കാലം ടോൾ പരിവ് പാടില്ലെന്ന് ഡിഎംഒ ഡോ. കെ.ജെ റീന നിർദേശിച്ചു.
Post a Comment