ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയവേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംസി കമറുദ്ദീന്‍ എംഎല്‍എയെ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് ആശുപത്രി അധൃകരുടെ നിര്‍ദേശം. നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ വെച്ച് നടത്തിയ ആന്‍ജിയോ ഗ്രാം പരിശോധനയിലാണ് കമറുദ്ദീന് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചത്. ആന്‍ജിയോ ഗ്രാം പരിശോധനയുടെ റിപ്പോര്‍ട്ട് വന്ന ശേഷമെ തുടര്‍ ചികിത്സ തീരുമാനിക്കാനാകു എന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുദീപ് മുന്‍പ് അറിയിച്ചിരുന്നു.
READ ALSO: _______________________
______________________ ഇതിന്പിന്നാലെയാണ് കമറുദ്ദീനെ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കമറുദ്ദീന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരോട് ആരോഗ്യമന്ത്രി കെകെ ശൈലജ നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നു.
Post a Comment