തിരുവനന്തപുരം | തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ 3130 നാമനിര്‍ദേശ പത്രികകള്‍ നിരസിച്ചു.
ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. 477 പത്രികകളാണ് മുനിസിപ്പാലിറ്റികളില്‍ നിരസിച്ചത്. ആറ് കോര്‍പറേഷനുകളിലായി 121 പത്രികകളും നിരസിച്ചു.
Post a Comment