തൃശൂർ: വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങിയ യുവതിയെ കാമുകൻ നാടകീയമായി തട്ടിക്കൊണ്ടു പോയി. തൃശൂർ ദേശമംഗലം പഞ്ചായത്തിലാണ് സംഭവം.
വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകനും സുഹൃത്തുക്കളും കാർ തടയുകയായിരുന്നു. തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധു താലി ഭർത്താവിന് ഊരി നൽകിയ ശേഷം കാമുകനൊപ്പം പോയി.
യുവാവിന്റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. തുടർന്ന് ചർച്ച നടത്തി യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു. വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപയും നൽകി.
Post a Comment