രാജസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ ഒന്‍പത്‌ നവജാത ശിശുക്കള്‍ മരിച്ചു ; ചികിത്സാ പിഴവെന്ന് ആരോപണം

ജയ്പൂർ ; രാജസ്ഥാനിൽ ചികില്‍സ കിട്ടാതെ 24 മണിക്കൂറിനുള്ളിൽ ഒന്‍പത്‌ നവജാത ശിശുക്കള്‍ മരിച്ചു. രാജസ്ഥാനിൽ കോട്ടയില്‍ ജെ.കെ ലോണ്‍ ആശുപത്രിയില്‍ രാത്രിയോടെയാണ് സംഭവമുണ്ടായത്. ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിക്കുളളില്‍ പ്രതിഷേധം നടത്തി.

കുഞ്ഞുങ്ങളെ ആശുപതിയിൽ എത്തിച്ചപ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാനാകിലെന്നും രാവിലെ ഡോക്ടർമാർ വന്ന് നോക്കുമെന്നുമായിരുന്നു ജീവനക്കാർ നൽകിയ മറുപടിയെന്ന് രക്ഷകർത്താക്കൾ ആരോപിച്ചു . അതേ സമയം ശിശു മരണങ്ങളെ പതിവ് മരണം എന്നാണ് ആശുപത്രി അധികൃതർ വിശേഷിപ്പിച്ചത്.

ഒൻപത് കുഞ്ഞുങ്ങളിൽ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തനിക്ക് റിപ്പോർട്ട് ലഭിച്ചതായും , മറ്റ് മൂന്ന് കുട്ടികൾക്ക് ജനന സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും ”രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ്മ പറഞ്ഞു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി .

കഴിഞ്ഞ വർഷവും ചികിത്സാ പിഴവ് മൂലം ഒരു മാസത്തിനുള്ളിൽ നൂറോളം ശിശുക്കൾ മരണപ്പെട്ടിരുന്നു

Post a Comment

Previous Post Next Post