നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു


ഇടുക്കി: നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ജോജു ജോര്‍ജ് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയിലെത്തിയത്. സുഹൃത്തുക്കളോടൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവില്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഞാന്‍ സ്റ്റീവ് ലോപ്പസ്, പൊറിഞ്ചു മറിയം ജോസ്, പാവാട എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post