മലപ്പുറം | പോലീസ് ആസ്ഥാനത്തേക്ക് വ്യാജ സന്ദേശം നല്‍കിയ ആള്‍ പിടിയില്‍. മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവെപ്പിന് പദ്ധതിയിടുന്നുവെന്നായിരുന്നു സന്ദേശം. പോലീസ് ആസ്ഥാനത്തെ ഇആര്‍എസ്എസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വ്യാജ സന്ദേശം നല്‍കിയത്.
അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍നിന്ന് കണ്ടെടുത്തു. ഫയര്‍ഫോഴ്‌സിന് ഉള്‍പ്പെടെ ഇയാള്‍ നേരത്തെ വ്യാജ സന്ദേശം നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ വിളിച്ചു ശല്യപ്പെടുത്തിയതിനു ബാലുശ്ശേരി പോലീസില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
Post a Comment