തിരുവനന്തപുരം | ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകനെ പോലീസ് പിടിയില്‍. ഇടവ തുഷാരമുക്കില്‍ റസാഖിനെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്ത്രീയെ ആക്രമിച്ചതിനും മാരകമായി പരിക്കേല്‍പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്് . എന്നാല്‍ മകനെതിരെ മൊഴി നല്‍കില്ലെന്നാണ് മാതാവിന്റെ നിലപാട് .
മാതാവിനെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതുമായ ദൃശ്യങ്ങള്‍ സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. . ഈ മാസം പത്തിനാണ് സംഭവം. മദ്യത്തിനും ലഹരിക്കും അടമിയായ റസാഖ് മാതാവ് ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നു
Post a Comment